കണ്ണോത്ത് യു.പി സ്കൂളിൽ നടക്കുന്ന മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ നാടുണർത്താൻ എന്ന പേരിൽ ക്യാമ്പ് അംഗങ്ങളും നാട്ടുകാരും നടുവത്തൂർ ടൗണിൽ മെഴുക് തിരി കത്തിച്ച് പ്രതിജ്ഞയെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ രജിത കടവത്ത് വളപ്പിൽ ഉദ്ഘാടനം ചെയ്തു.എം.ജറീഷ് അധ്യക്ഷനായി.എടത്തിൽ രവി ലഹരി വിരുദ്ധ സന്ദേശം നൽകി. മിഥുൻ എം.എസ് പ്രതിജ്ഞക്ക് നേതൃത്വം നൽകി.വിജയൻ കൊല്ലൻകണ്ടി സംസാരിച്ചു. എൻ.എൻ.എസ്. പ്രോഗ്രാം ഓഫീസർ ഷാജു സി.എം സ്വാഗതവും ഗായത്രി പി.ടി നന്ദിയും പറഞ്ഞു.














