കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ കണ്ണോത്ത് യു.പി സ്കൂളിൽ നടക്കുന്ന മേപ്പയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് ക്യാമ്പ് സന്ദർശിച്ചു.കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം നിഷാഗ ഇല്ലത്ത് എം.ജി ബൽരാജ്,വി.പി സദാനന്ദൻ, കെ. എം സുരേഷ് ബാബു എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.പ്രോഗ്രാം ഒഫീസർ സി.എം ഷാജു സ്വാഗതവും മുഹമ്മദ് നിഹാൽ നന്ദിയും പറഞ്ഞു.