---പരസ്യം---

ഹരിത കർമസേനയോടൊപ്പം ഹരിത സാക്ഷ്യത്തിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ

On: January 1, 2026 9:19 PM
Follow Us:
പരസ്യം

കീഴരിയൂർ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ഹരിത കർമ സേനാംഗങ്ങളോടൊപ്പം അനുഭവങ്ങൾ പങ്ക് വെച്ചും മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞും വിദ്യാർത്ഥികൾ. മേപ്പയൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം കണ്ണോത്ത് യു പി സ്കൂളിൽ സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പിലാണ് ഹരിത കർമ്മ സേന അംഗങ്ങളായ സുജിത സി,പുഷ്പ വി.കെവിലാസിനി ടി എം,ദീപിക പി.കെ,ബിജി പി എം എന്നിവരോടപ്പം ആശയ വിനിമയം നടത്തിയത്. ആദ്യകാലത്തുണ്ടായിരുന്ന മോശം അനുഭവങ്ങളും തൊഴിലിനെ സംബന്ധിച്ച ആശങ്കകളും അവർ പങ്ക് വെച്ചു.മാലിന്യ നിർമാർജനത്തെക്കുറിച്ചുള്ള ആശയങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. എ.സുബാഷ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ഷാജു സി എം,പ്രിയ സെബാസ്റ്റ്യൻ ,ശ്രീന , ഗോവിന്ദ് , ജയശ്രീ എന്നീ അദ്ധ്യാപകർ ഹരിതകർമ സേനാംഗങ്ങളെ പൊന്നടയണിയിച്ചു. തുടർന്ന് അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് ഹരിത കർമസേനാംഗങ്ങൾക്ക് കൈമാറുമെന്നും മാലിന്യ മുക്ത കേരളത്തിനായി പരിശ്രമിക്കുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു , ശ്രേയ സ്വാഗതവും സഞ്ജയ് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!