അരിക്കുളം: കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം കൺവെൻഷൻജില്ലാ സെക്രട്ടറി ഒ.എം.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡണ്ട് സത്യൻ തലയഞ്ചേരി ആധ്യക്ഷ്യം വഹിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ ഡയറി പ്രകാശന കർമം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്. പി.എ. ഭാരവാഹി കൂടിയായ വി.വി.എം. ബഷീർ മാസ്റ്റർക്കുള്ള സ്വീകരണവും നടന്നു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, നിയോജക മണ്ഡലം സെക്രട്ടറി വി.കെ.രമേശൻ ,ടി. രാരുക്കുട്ടി മാസ്റ്റർ, സി.എം. ജനാർദ്ദനൻ, സി. മോഹൻദാസ്, വി.വി.എം. ബഷീർ,എം. രാമാനന്ദൻ ,രഘുനാഥ് എഴുവങ്ങാട്ട്, രാമചന്ദ്രൻ നീലാംബരി, കെ.കെ.നാരായണൻ , കെ. വല്ലീദേവി, കെ. കാർത്ത്യായനി, ഒ.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.