കീഴരിയൂർ:കീഴരിയൂർ പഞ്ചായത്തിലെ പൊടിയാടി ഭാഗത്ത് കഞ്ചാവുമായി പയ്യോളി സ്വദേശികളായ യുവാക്കൾ പിടിയിലായി ഇന്നലെ എക്സൈസ് സംഘം മഫ്റ്റിയിൽ വന്നാണ് കീഴരിയൂർ പൊടിയാടി വെച്ച് അറസ്റ്റ് ചെയ്തത്. എക്സ് സൈസ് സംഘം പിടിച്ചപ്പോൾ പ്രതികൾ മുഖം മറച്ചതിനാൽ ആളെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാണ് കീഴരിയൂർ സ്വദേശികളായ ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ പയ്യോളി സ്വദേശികളാണ് യുവാക്കളാണെന്നാണ് അന്വേഷണത്തിലറിയുന്നത്. ഈ അടുത്ത കാലത്ത് ഈയിടങ്ങളിൽ മദ്യപാനവും മറ്റുലഹരി പദാർത്ഥങ്ങളും ഉപയോഗം കൂടി വരുന്നതായി നാട്ടുകാർ പരാതി പറയുന്നുണ്ട്. കീഴരിയൂർ പഞ്ചായത്തിൻ്റെ ടൂറിസം ഭൂപടത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്ന ഈ പ്രദേശം ജനങ്ങളും അധികാരികളും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.