---പരസ്യം---

കാവുംവട്ടം: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു

On: December 28, 2025 3:05 PM
Follow Us:
പരസ്യം

കാവുംവട്ടം: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ സന്ദേശം യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്നതാണ്. ക്യാമ്പിന്റെ ഉദ്ഘാടനം രമേശ് കാവിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ ഹൈറുനീസ അധ്യക്ഷത വഹിച്ചു.പ്രോം ഗ്രാം ഓഫീസർ സോളമൻ ബേബി പദ്ധതി വിശദ്ധീകരിച്ചു. പ്രിൻസിപ്പാൾ കെ.കെ. അമ്പിളി , വിജയലക്ഷ്മി ടീച്ചർ, ലാലിഷ,അബ്ദുൾ അലി, കെ.പി ഭാസ്കരൻ, സുനിൽ പാണ്ടിയേടത്ത്, താഹിർ , സതീഷ് എം കെ,അബ്ദുൾ ജബാർ, ബിന്ദു,ടി.ഇ ബാബു, വിജയൻ സി , സി. ഹരീന്ദ്രൻ ,കെ.ടി രമേശൻ , അശ്വന്ത് എൻ കെ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ പ്രചരണത്തിനായി വിളംബര റാലി കാവും വട്ടം പരിസരത്ത് സംഘടിപ്പിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!