---പരസ്യം---

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

On: December 30, 2025 7:23 PM
Follow Us:
പരസ്യം

കൊയിലാണ്ടി:കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു നേരത്തെ പ്രദേശത്തെ കർഷകരുടെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ ഇവിടെ നെൽകൃഷിയും വേനൽക്കാലത്ത് പച്ചക്കറിയും കൃഷി ചെയ്തിരുന്നു എന്നാൽ മഴയെ തുടർന്ന് വെള്ളം കയറിയും കനാൽ ജലം എത്താൻ വൈകുന്നതും കാരണം കൃഷി നശിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് പല കർഷകരും, കർഷക ഗ്രൂപ്പുകളും കൃഷിയിൽ നിന്നും പിന്മാറിയ സാഹചര്യമാണ് നിലവിലുള്ളത്. കീഴരിയൂർ പഞ്ചായത്തിൽ പുതിയ ഭരണസമിതിയുടെ പ്രസിഡണ്ടായി ചുമതലയേറ്റ , പി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിലവിൽ വന്നതോടെ പഞ്ചായത്തിലെ, പാടശേഖരങ്ങളിൽ നെൽ കൃഷിയും അനുബന്ധ കൃഷികളും സജീവമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചർച്ചകളും നടന്നുവരികയാണ്’ ഇതിൻറെ ഭാഗമായാണ് കല്ലിട്ടൊടി പാടശേഖരത്തിൽ നെൽകൃഷി നടത്തുവാനുള്ള ആലോചനകൾ സജീവമാകുന്നത്.

കൃഷി ചെയ്യുന്നവർക്ക് നടീൽ സമയത്ത് ആവശ്യമായ യന്ത്രങ്ങളും വളങ്ങളും വിത്തുകളും എത്തിക്കുന്നതിന് ഫുട്പാത്തുകൾ ഇല്ലാത്തത് ഇവിടെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു ഇതിനെ തുടർന്ന് കൊയ്ത്തുകാലം ആയാലും വലിയ ദുരിതമാണ് കർഷകർ അനുഭവിക്കുന്നത് .നേരത്തെ വലിയൊരു തുക ഈ പാടശേഖരത്തിൽ അനുവദിച്ചിരുന്നങ്കിലും, കർഷക ഗ്രൂപ്പുകൾ നിർജീവമായതോടെ ഇവിടെ അനുവദിച്ചു കിട്ടിയ ട്രില്ലർ ഉൾപ്പെടെയുള്ള കൃഷി ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ രീതിയിൽ കൃഷി ചെയ്യുന്നതിനുള്ള ആലോചനകൾ വീണ്ടും സജീവമാവുന്നത്. അരിക്കുളം പഞ്ചായത്തിലെ ആമ്പിലേരി പാടശേഖരം ഉൾപ്പെടെയുള്ള
സ്ഥലത്ത് കൃഷി ചെയ്യാൻ അരിക്കുളം കൃഷിഭവൻ്റെയും നേതൃത്വത്തിൽ ,ആവശ്യമായ പദ്ധതികൾ പേരാമ്പ്ര എം.എൽ എ ക്ക് സമർപ്പിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു ,വാർഡ് മെമ്പർ രാധാകൃഷ്ണൻ പഞ്ചായത്ത് കൃഷി ഓഫീസർ അശ്വതി ഹർഷൻ, അസിസ്റ്റൻറ് അഗ്രികൾച്ചറർ ഓഫീസർ ഷാജി ,കർഷകരായ ചെറുവത്ത് സുഭാഷ് ,കുപ്പേരി നാരായണൻ നായർ, രാധാകൃഷ്ണൻ കുടിങ്കിലേരി ,സി.എൻ ചോയി , മുരളി ചെറിയ നടമൽ കൊളപ്പേരി വിശ്വനാഥൻ , സി . രാമചന്ദ്രൻ എന്നിവരും കെ.സി സുരേഷ്, എടത്തിൽ രവി , കെ.സി സന്തോഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കൃഷി വികസനത്തിന് സമഗ്രമായ പദ്ധതികൾ തയ്യാറാക്കുമെന്നും അനുയോജ്യമായ നെൽവിത്തുകൾ തെരഞ്ഞെടുത്ത്, നെൽകൃഷി ഊർജ്ജിതപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!