നിത്യരോഗങ്ങളാലും വാർധക്യ സഹജമായ അസുഖങ്ങളാലും വീടകങ്ങളിൽ കിടപ്പിലായവരെ കാണാനും കേൾക്കാനും അവരുടെ പ്രയാസങ്ങൾ തിരിച്ചറിയാനുമായി എൻ.എൻ.എസ്.എസ് വളണ്ടിയർമാർ കനിവ് എന്ന പേരിൽ ഗൃഹസന്ദർശനം നടത്തി. കണ്ണോത്ത് യു.പി സ്കൂളിൽ നടക്കുന്ന മേപ്പയ്യൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് യുണിറ്റ് സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളാണ് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് കൈൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കൊപ്പം കിടപ്പിലായവരുടെ വീടുകളിൽ എത്തിയത്. കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ, എൻ.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു.സി.എം,എ.സുഭാഷ് കുമാർ, കെ.അബ്ദു റഹ്‌മാൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.