മേപ്പയ്യൂർ ഗവ:വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ചു പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ മോഹനൻ ചേനോളി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നിഷാഗ ഇല്ല ത്ത് അധ്യക്ഷയായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി എം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ,ഗ്രാമപഞ്ചായത്ത് മെമ്പർ തേറമ്പത്ത് കുഞ്ഞബ്ദുള്ള, ശ്രീജിത്ത് പി, മുഹമ്മദ് കെ എം ,എ സുബാഷ് കുമാർ, പ്രകാശൻ കണ്ണോത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സക്കീർ എം സ്വാഗതവും മുഹമ്മദ് നിഹാൽ നന്ദി പറഞ്ഞു.