കീഴരിയൂർ:ഫാർമേഴ്സ് അസോസിയേഷൻ ഇന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കീഴരിയൂരിൽ ജില്ലാ പഞ്ചായത്തംഗം ലത കെ പൊറ്റയിൽ നിർവ്വഹിച്ചു. മനത്താനത്ത് രമേശൻ അധ്യക്ഷനായി. കീഴരിയൂർ കൃഷി ഓഫിസർ അശ്വതി ഹർഷൻ കൃഷി സംബന്ധമായ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം വേലായുധൻ, ഗ്രാമപഞ്ചായത്തംഗം രജിത കടവത്ത് വളപ്പിൽ, കെ.എം സുരേഷ് ബാബു, കൊല്ലൻ കണ്ടി വിജയൻ, മുജീബ് കോമത്ത്, കീഴലത്ത് കുഞ്ഞിരാമൻ, പി.എം സാബു, കെ.കെ ദാസൻ, വി.സി പര്യേയി, വത്സല മങ്കട, എം.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു