---പരസ്യം---

മനം നിറയെ ഉത്സവം കണ്ട് കിടപ്പു രോഗികൾ

On: April 5, 2025 2:21 PM
Follow Us:
പരസ്യം

കൊല്ലം പിഷാരിക്കാവ് ക്ഷേത്രോത്സവം കാണാൻ കീഴരിയൂരിലെ ഏതാനും പാലിയേറ്റീവ് രോഗികൾ എത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകീട്ട് നടക്കുന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി കാണാൻ കീഴരിയൂർ സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരോടപ്പം രോഗികൾ എത്തിയത്. സുരക്ഷ വാഹനത്തിലും മറ്റു വാഹനങ്ങളിലുമായി നേരത്തെ തന്നെ ക്ഷേത്രത്തിൽ എത്തി ആനക്കുളങ്ങരയിലെ സുരക്ഷയും ഇതുപോലെ രോഗികളുമായി ക്ഷേത്രത്തിൽ എത്തിയിരുന്നു. എല്ലാവർക്കും വളരെ സന്തോഷത്തോടെയും ഭക്തിയോടെയും ശീവേലി കാണാൻ ക്ഷേത്രം ഭാരവാഹികൾ സൗകര്യമൊരുക്കി. എല്ലാവർക്കും ക്ഷേത്രം ഭാരവാഹികൾ പ്രസാദമടങ്ങിയ കിറ്റു നൽകി. സുരക്ഷ വളണ്ടിയർമാരായ അനീഷ് കെ.എം , ശിവൻ നടു പറമ്പിൽ ആതിര ചാലിൽ, ജയേഷ് പോത്തിലാട്ട്, ബാബു നമ്പ്രോട്ടിൽ എന്നിവർ രോഗികൾക്ക് വേണ്ട സഹായം നൽകി. സുരക്ഷ മേഖല ഭാരവാഹികളായ മോഹനൻ രാരോത്ത്, കെ.ടി രാഘവൻ , പി . ശ്രീജിത്ത് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!