---പരസ്യം---

ഗാന്ധിജിയെ തമസ്ക്കരിക്കാനുള്ള നീക്കം അപലനീയം – ജിതേഷ് മുതുകാട്.

On: December 29, 2025 8:37 PM
Follow Us:
പരസ്യം

അരിക്കുളം:മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുംയൂത്ത്കോൺഗ്രസ് നേതാവുമായ ജിതേഷ് മുതുകാട് പറഞ്ഞു. തൊഴിലില്ലായ്മ ലഘുകരണവും ദാരിദ്യ നിർമാർജനവും ലക്ഷ്യമിട്ട് കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ചരിത്ര നിയമത്തെ ഞെക്കി കൊല്ലാനുള്ള നീക്കത്തിനെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ്കമ്മറ്റി പോസ്റ്റ് ഓഫീസിന് മുൻപിൽ സംഘടിപ്പിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലത പൊറ്റയിൽ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, സജിത എളമ്പിലാട്ട്, കെ.എം. നാരായണി, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ.അഷറഫ് മാസ്റ്റർ, ഒ.കെ. ചന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, എസ്.മുരളീധരൻ ,മണ്ഡലംവൈസ്പ്രസിഡണ്ട് ടി.ടി.ശങ്കരൻ നായർ, മുഹമ്മദ് എടച്ചേരി, അനിൽകുമാർ അരിക്കുളം, രതീഷ് അടിയോടി, ബീന വരമ്പിച്ചേരി, തങ്കമണി ദീപാലയം, ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, രാമചന്ദ്രൻ ചിത്തിര, പത്മനാഭൻ പുതിയേടത്ത് എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!