---പരസ്യം---

പിഎസ്‌സി പരീക്ഷയെഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം… മലപ്പുറത്ത് നഴ്‌സ്, ഡോക്ടര്‍ ഒഴിവുകള്‍

On: October 30, 2025 12:26 PM
Follow Us:
പരസ്യം

ജില്ലാ ആരോഗ്യ – കുടുംബക്ഷേമ സൊസൈറ്റി ( ഡി എച്ച് എഫ് ഡബ്ല്യു എസ് ) സ്റ്റാഫ് നഴ്സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 1 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. താല്‍പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഓരോ തസ്തികയിലും ഓരോ വീതം ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവരെ മലപ്പുറം ജില്ലയിലെ ജില്ലാ ആരോഗ്യ – കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കും. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. സ്റ്റാഫ് നഴ്സ് പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായ പരിധി 40 വയസിന് താഴെയായിരിക്കണം (01.10.2025 പ്രകാരം). തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20500 രൂപ ശമ്പളം ലഭിക്കും.

കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വഫസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ബി എസ് സി നഴ്‌സിംഗും പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സിലെ അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (BCCPN) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വഫസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജി എന്‍ എമ്മും പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സിലെ അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (BCCPN) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അനസ്‌തെറ്റിസ്റ്റ് വിഭാഗത്തിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായ പരിധി 63 വയസിന് താഴെയായിരിക്കണം (01.10.2025 പ്രകാരം). തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 78,000 രൂപ ശമ്പളമായി ലഭിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അനസ്‌തേഷ്യയില്‍ മെഡിക്കല്‍ ബിരുദാനന്തര ബിരുദം / ഡിപ്ലോമയും എം ബി ബി എസിനും ബിരുദാനന്തര ബിരുദത്തിനും ടി സി എം സി / കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിനില്‍ സ്ഥിരം രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. എഴുത്ത് പരീക്ഷ / അഭിമുഖത്തിലെ യോഗ്യത, പരിചയം, പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. പ്രസ്തുത തസ്തികയിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, ഉചിതമായ ഓപ്ഷന്‍ കണ്ടെത്തി ഫോം പൂരിപ്പിക്കുക.

അപേക്ഷ സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!