ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി (DHFWS) നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ്, ഓഡിയോളജിസ്റ്റ്, ജില്ലാ ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ എന്നിവ നികത്തുന്നതിനുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി.
ആവശ്യമായ യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിയമനം പാലക്കാട് ജില്ലയിലായിരിക്കും. ജനുവരി 9 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ആവശ്യമായ യോഗ്യത, ശമ്പളം, പ്രായപരിധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ്
എസ്എസ്എല്‍സി, സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജെപിഎച്ച്എന്‍ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എഎന്‍എം കോഴ്സ്), സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17000 രൂപ ശമ്പളം ലഭിക്കും.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍
ഒരു വര്‍ഷത്തെ യോഗ്യതാനന്തര പരിചയമുള്ള ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജിഎന്‍എം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20500 രൂപ ശമ്പളമായി ലഭിക്കും.
ജില്ലാ ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍
കെഎന്‍സി രജിസ്‌ട്രേഷനോടുകൂടിയ എംഎസ്സി നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും.
ഓഡിയോളജിസ്റ്റ്
ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബാച്ചിലര്‍ (ബിഎഎസ്എല്‍പി) / ഡിഎച്ച്എല്‍എസ്, സാധുവായ ആര്‍സിഐ രജിസ്‌ട്രേഷന്‍, ആവശ്യമായ മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും.
ഫിസിയോതെറാപ്പിസ്റ്റ്
ഫിസിയോതെറാപ്പിസ്റ്റ് ബാച്ചിലര്‍ (ബിപിടി), യോഗ്യതാനന്തരം കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24000 രൂപ ശമ്പളം ലഭിക്കും.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിന്‍, ഇഎന്‍ടി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (പിഎം&ആര്‍) എന്നിവയില്‍ എംബിബിഎസ് ബിരുദം, കണ്‍സേണ്‍ഡ് സ്‌പെഷ്യാലിറ്റിയില്‍ പിജി അല്ലെങ്കില്‍ ഡിപ്ലോമ ടിസിഎംസി/ കേരള മെഡിക്കല്‍ കൗണ്‍സിലിന് കീഴില്‍ സ്ഥിരം രജിസ്‌ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 67 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 78000 രൂപ ശമ്പളം ലഭിക്കും
അഭിമുഖത്തില്‍ നിങ്ങളുടെ യോഗ്യതയും പ്രകടനവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രസ്തുത തസ്തികകളിലേക്ക് ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.arogyakeralam.gov.in/ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.













