കീഴരിയൂർ : ഒരു മാസത്തെ വ്രതത്തിനും, സഹനത്തിന്റേയും പ്രാർത്ഥനകളുടേയും രാപ്പകലകൾക്കും ശേഷം വിശ്വാസികൾ ഈദുൽ ഫിത്വർ സന്തോഷപൂർവ്വം ആഘോഷിച്ചു. കീഴരിയൂർ ഈദ് ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിവയലിൽ നടന്ന ഈദ് ഗാഹിന് പി എം അബ്ദുല്ല നേതൃത്വം നൽകി. റമദാനിൽ നേടിയെടുത്ത ആത്മ വിശുദ്ധി നിലനിർത്താനും സമൂഹത്തിൽ നന്മകൾ പരത്തി ജീവിക്കാനും വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. റമദാനിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈദ് ഗാഹിൽ വച്ച് സമ്മാനങ്ങൾ നൽകി. മധുര പലഹാര വിതരണവും നടന്നു.
















