---പരസ്യം---

എം .ബി. ബി. എസ് വിദ്യാർത്ഥികളുടെ അപകടമരണം നാടിനെ ദുഖത്തിലാഴ്ത്തി

On: March 19, 2026 11:24 AM
Follow Us:
പരസ്യം

കൊയിലാണ്ടി: സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡക്റ്റിനു സമീപം ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു യുവാക്കൾ തൽക്ഷണം കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത് മലബാർ മെഡിക്കൽ കോളെജിലെ നാലാം വർഷ വിദ്യാർത്ഥിയായ നന്ദകിഷോർ, (25 )ഒന്നാം വർഷ വിദ്യാർത്ഥികളായ അഭിനവ് , എസ് (19) ,അഭിയാൻ എം (19) റഹ്മാൻ എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വണ്ടി സമീപത്തെ ഓടയിൽ വീണ് കിടക്കുന്ന നിലയിലായിന്നു നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാത്രിയിൽ ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ യുവാവാണ് നാട്ടുകാരെ വിവരമറിയിച്ചത് തുടർന്ന് പരിസരവാസികൾ എത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. ഇലക്ട്രിക് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിയേറ്റ പാടുകൾ കണ്ടതിനാൽ സൂക്ഷ്മ പരിശോധനയാണ് പോലീസ് മേധാവികളും വാഹന വകുപ്പ് മേധാവികളും നടത്തിയത് ‘ ഏതോ വാഹനം ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതിനാൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ് പരിസരത്തെ സിസിടിവികളും വിവരങ്ങൾക്കായി പരിശോധിച്ച് വരുന്നു പരിക്കേറ്റ ഉടനെ ഇവരെ എത്തിക്കാൻ വാഹനങ്ങൾ ലഭിക്കാൻ പ്രയാസമുണ്ടായതായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ പറയുന്നു തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു കൊല്ലം കരുനാഗപള്ളിയിലെ തൊടിയൂർ നോർത്ത് തുളസിയിലെ കിഷോറിന്റെയും ബിന്ദുവിന്റെയും മകനാണ് മരണപ്പെട്ട നന്ദകിഷോർ,ആലപ്പുഴ കായംകുളത്ത് ചേമത്തറയിൽമുജീബ് റഹ്മാന്റെയും ഷജിലയുടെയും മകനാണ് മരണപ്പെട്ട ആബിയാൻ റഹ്മാൻ.പാലക്കാട് ചെക്കാത്ത് കളത്തിൽ സുരേഷിൻ്റെയും രജിതയുടെയും മകനാണ് അഭിനവ് ”താലുക്കാശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ അന്നുതന്നെ മെഡിക്കൽ കോളെജിലെക്ക് മാറ്റി. തുടർന്ന് ഉച്ചക്ക് ശേഷം പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെച്ച ശേഷം വിദ്യാർത്ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയി. യുവാക്കളുടെ ദാരുണാന്ത്യം നാടിനെ ദുഃഖത്തിലാഴ്ത്തി

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കൊയിലാണ്ടി സ്കൂട്ടർ അപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മുചുകുന്ന് യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്‌.ആർ.ടി.സി. പുതിയ ബസ് സർവീസ് അനുവദിച്ചു.

നൊച്ചാട്, കീഴരിയൂർ, മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ആംബുലൻസുകൾ ടി.പി രാമകൃഷ്ണൻ എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്തു

കീഴരിയൂർ നടുക്കണ്ടി മുക്ക് – പുതുശ്ശേരിമുക്ക് റോഡ് പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

നടുവത്തൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭരണസമിതി നിലവിൽ വന്നു, രമേശൻ മനത്താനത്ത് പ്രസിഡണ്ട്, അഷ്റഫ് എരോത്ത് വൈസ് പ്രസിഡണ്ട്

ലൈഫ് സയൻസിൽ JRF കരസ്ഥമാക്കിയ അംന എം ഫാത്തിമയെ എസ് എഫ് ഐ അനുമോദിച്ചു

Leave a Comment

error: Content is protected !!