---പരസ്യം---

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

On: September 3, 2025 10:46 AM
Follow Us:
പരസ്യം

കൊയിലാണ്ടി: ജാതിമത ഭേദമന്യേ ഓണം മാനവികതയുടെ ആഘോഷവും സന്ദേശവുമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണവിരുന്ന് ഊരള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യരെ തമ്മിൽ അകറ്റുന്ന ദുശ്ശക്തികൾക്കെതിരെ മനുഷ്യ സ്നേഹത്തിൻ്റെ സംഗമവേദിയായി ഓണാഘോഷത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ അശോകൻ, പി കെ രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ , സുമേഷ് സുധർമൻ, ഹാഷിം കാവിൽ, ദീപേഷ് ആയാടത്തിൽ, സി രാമദാസ്, നാസർ ചാലിൽ, എന്നിവർ സംസാരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയുണ്ണാനും പരിപാടികൾ ആസ്വദിക്കാനും ആയിരത്തിലധികം പേർ എത്തി. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. രാമചന്ദ്രൻ നീലാംബരി, ടി ടി ശങ്കരൻ ,സനൽ അരിക്കുളം, യൂസഫ് കുറ്റിക്കണ്ടി, അബ്ദുൾ റഹ്മാൻ, അംജിത്ത് ഊരള്ളൂർ, അനിൽകുമാർ അരിക്കുളം, ഇ കെ പ്രകാശൻ, ഇ കെ ശശി എന്നിവർ നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!