---പരസ്യം---

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

On: February 5, 2026 8:48 PM
Follow Us:
പരസ്യം

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം ‘FIASTA-2026’ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.കെ ബാബു ഉദ്‌ഘാടനം ചെയ്തു. ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് നടത്തിയ പ്രസ്‌തുത പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി.സോഫിയ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ശ്രീ: രൂപേഷ് കെ.എം അധ്യക്ഷത വഹിച്ചു .
മുഖ്യാതിഥിയായി നാടൻ പാട്ടു കലാകാരൻ ശ്രീ.ബിജു അരികുളം സംബന്ധിച്ചു. കുട്ടികൾക്കുള്ള അവാർഡ് വിതരണം വിദ്യാദ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്‌സൺ ശ്രീമതി സവിത വലിയ പുറത്ത് നിർ വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ .പാറക്കീൽ അശോകൻ,കുഞ്ഞബ്‌ദുല്ല തേറമ്പത്ത്,വിജില,കെ.എൻ.എം സെക്രട്ടറി ഷാലിമാർ എം അബ്‌ദുറഹ്‌മാൻ,പി.ടി.എ വൈസ് പ്രസിഡണ്ട് അഖില എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ബിജി ഷിജു നന്ദി പ്രകടനം നടത്തി
തുടർന്ന് കൂട്ടിയുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!