---പരസ്യം---

ആറു പേരിൽ ഐസക് ജോർജ് ജീവിക്കും

On: September 11, 2025 6:48 PM
Follow Us:
പരസ്യം

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 33-കാരനായ ഐസക് ജോർജിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. ഈ ദുഃഖത്തിലും, ഐസക്കിന്റെ കുടുംബം അദ്ദേഹത്തിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. ആറ് പേർക്കാണ് ഈ വലിയ സ്നേഹം വെളിച്ചമായത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഐസക്കിന്റെ ഹൃദയം, എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയ്ക്കാണ് നൽകിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. ഐസക്കിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയും ദാനം ചെയ്തു. ‌‌‌ കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബത്തിന്റെ ഉദാരമായ മനസ്സിനും വലിയ തീരുമാനത്തിനും നന്ദി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

Leave a Comment

error: Content is protected !!