കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള കീഴരിയൂർ, നമ്പ്രത്ത്കരഭാഗങ്ങളിലായി ആരംഭിച്ചു. വിപണനമേളയുടെ ഉദ്ഘാടനം നമ്പ്രത്ത്കര വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ അധ്യക്ഷം വഹിച്ചു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമൽസരാഗ, വാർഡ് മെമ്പർ കെ.സി രാജൻ, അസി. സെക്രട്ടറി രമേശൻ സി.ഡി.എസ് വൈസ് ചെയർ പേഴ്സൺശോഭ കാരയിൽ, എം.ഇ ഉപസമിതി കൺവീനർ ഷീബ .വി.വി, എം.ഇ. സി സുധ, എന്നിവർ സംസാരിച്ചു. സി.ഡി എസ് മെമ്പർമാർ ഹരിത കർമ സേനാംഗങ്ങൾ, എ.ഡി.എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. വിപണന മേളക്ക് മുന്നോടിയായി ഘോഷയാത്രയും സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ വിധുല വി.എം സ്വാഗതവും സി.ഡി എസ് മെമ്പർ ലീന നന്ദിയും പറഞ്ഞു