കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ്റെ ഓണാഘോഷ പരിപാടി പൂക്കാട് കലാലയം പ്രസിഡൻ്റ് അഡ്വ.കെ.ടി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം.ജി.ബൽ രാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ലക്ഷ്മിഭായ്, പഞ്ചായത്തംഗം എം.സുരേഷ്, കെ.സി.എഫ് കോർഡിനേറ്റർ ഇ.രാമചന്ദ്രൻ, രവി നീലാംബരി, കെ.എം.വേലായുധൻ, സി.പി.സംഗീത എന്നിവർ പ്രസംഗിച്ചു.














