---പരസ്യം---

മേപ്പയ്യൂർ മഞ്ഞക്കുളത്ത് 65 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

On: July 11, 2025 11:53 AM
Follow Us:
പരസ്യം

മേപ്പയ്യൂർ സ്റ്റേഷൻ പരിധിയിലെ മഞ്ഞക്കുളത്ത് വിൽപനയ്ക്കായ് കൊണ്ടുവന്ന 65 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കൽപത്തൂർ സ്വദേശി വടക്കുമ്പാട്ടു ചാലിൽ അബ്ദുള്ളയുടെ മകൻ സിനാൻ (37) എന്നയാളാണ് കഞ്ചാവ് സഹിതം പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 65 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാൾ കഞ്ചാവ് പേക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം മഞ്ഞക്കുളത്ത് പോലീസ് പട്രോളിംഗിനിടെ ഇയാളെ പിടികൂടുകയായിരുന്നു.കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര DySP എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ ഗിരീഷ് കുമാർ. പി യുടെ നേതൃത്വത്തിൽ പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു.പ്രതിക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!