---പരസ്യം---

നിപ ജാഗ്രത; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചുമക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലാണ് ഈ വാര്‍ഡുകള്‍

On: July 4, 2025 10:23 PM
Follow Us:
പരസ്യം

മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മലപ്പുറത്ത് മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. മക്കരപറമ്പ് – ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍. കൂട്ടിലങ്ങാടി-11, 15 വാര്‍ഡുകള്‍, മങ്കട – വാര്‍ഡ് 14, കുറുവ – രണ്ട്, മൂന്ന്, അഞ്ച്, ആറ് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍.

അതേസമയം, പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ യുവതിയ്ക്ക് നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. പാലക്കാട് മലപ്പുറം ജില്ലകളില്‍ കഴിഞ്ഞമാസം ന്യൂമോണിയ മസ്തിഷ്‌ക ജ്വരമോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

നിങ്ങളുടെ ഹൃദയം അപകടത്തിലാണെന്നതിന്‍റെ 10 ലക്ഷണങ്ങൾ ഇവയാണ്

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!