---പരസ്യം---

പരിസ്ഥിതി ദിനം ആചരിച്ചു

On: June 5, 2025 11:25 PM
Follow Us:
പരസ്യം

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലോക പരിസ്ഥിതി ദിനംസമുചിതമായി കൊണ്ടാടി. കേരളീയ പട്ടികജന സമാജവും ഇന്ത്യൻ റെയിൽവേ യും സംയുക്തമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിസ്റ്റേഷൻ മാസ്റ്റർ ശ്രീമതി ജിനിഷ സ്വാഗതം പറഞ്ഞു. KPJS സംസ്ഥാന പ്രസിഡന്റ് ശ്രീ MM ശ്രീധരൻ ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി സ്റ്റേഷനിൽ സുപ്രണ്ട് ശ്രീ.റൂബിൻ ഒന്നര വയസുള്ള പെൺകുട്ടിക്ക് വൃക്ഷ തൈ നൽകികൊണ്ട് വൃക്ഷം നടൽ പരിപാടിക്ക് തുടക്കം കുറിച്ചു. റിട്ടെഡ്സ്റ്റേഷൻ സുപ്രണ്ട് ശ്രീ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്ത അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു പരിസ്ഥിതി വിഷയത്തിൽ ശ്രീമാൻ KT ഗോപാലൻ സംസാരിച്ചു.
തുടർന്ന് സ്റ്റേഷൻ സുപ്രണ്ട് ട് വിനു,റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ചന്ദ്രേഷ്, AK ബാബുരാജ്,. വിജയൻ കാവുംവട്ടം, , KT നാണു, ശ്രീമതി സുനിത ടീച്ചർ, ശശി ഉള്ളിയേരി, ശ്രീനിവാസൻ, തുടങ്ങിയവർ ആശംസിച്ചു. റെയിൽവേ പരിസരത്തു വിവിധ തരം ഔഷധ സസ്യങ്ങളും വൃക്ഷതകളും മറ്റു സസ്യങ്ങളുംനടലിനു പരിസ്ഥിതി പ്രവർത്തകൻ ശ്രീനിവാസന്റെ നേതൃത്വം നൽകി. കൊയിലാണ്ടി ബോയ്സ് സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ദൃശ്യവിശ്ക്കാരത്തോടെ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു തുടർന്ന് കേരളീയ പട്ടികജന സമാജം പ്രവർത്തകരായ KT ബാബുവും സംഘവും നാടൻ പാട്ടും പരിസ്ഥിതി ഗാനങ്ങളും ആലപിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

Leave a Comment

error: Content is protected !!