---പരസ്യം---

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറിയും പുകയും; രോഗികളെ ഒഴിപ്പിക്കുന്നു

On: May 2, 2025 9:58 PM
Follow Us:
പരസ്യം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 200ലധികം രോഗികളെയാണ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നത്. 

സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും പുറത്തേക്ക് മാറ്റുന്നുണ്ട്. അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കുകയാണ്. 

കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ മാറ്റാനായി ആശുപത്രിയിൽ എത്തുന്നുണ്ട്. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. 

വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ്, രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങി. ഇടക്ക് കുറച്ചുനേരെ വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. 

ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്കും പുക ഉയരാനും കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

Leave a Comment

error: Content is protected !!