ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ , ഒന്നാം വാർഷികാഘോഷം നാളെ നടക്കും വൈകീട്ട് നാലു മണിക്ക് നടക്കുന്ന സംസ്ക്കാരിക സമ്മേളനം സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ഒപ്പം പ്രസിഡണ്ട് ശിവാനന്ദൻ നെല്ല്യാടി അധ്യക്ഷത വഹിക്കും ‘ ഒപ്പം സെക്രട്ടറി പ്രകാശ് സി.പി റിപ്പോർട്ട് അവതരിപ്പിക്കും, മെമ്പർ മാരായ ശ്രീ ടി.ടി രാമചന്ദ്രൻ , ശ്രീമതി സവിത വി.പി ശ്രീമതി രജിത കെ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും ചടങ്ങിൽ നവ സാഹിത്യ പ്രതിഭ യു.കെ രാജനെ ആദരിക്കും , ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും. രാവിലെ ആരംഭിക്കുന്ന വാർഷികാഘോഷം 10 മണിക്ക് കുടുംബ ബന്ധങ്ങളും സാന്ത്വന പരിചരണവും അയൽപക്ക കൂട്ടായ്മകളും എന്ന വിഷയത്തെ അധികരിച്ച് പാലിയേറ്റീവ് ട്രെയിനർ എം.ജി പ്രവീൺ ക്ലാസ്സെടുക്കും തുടർന്ന് മുതിർന്ന പൗരരെ ആദരിക്കും.